/sathyam/media/media_files/2025/12/23/1001502264-2025-12-23-09-20-17.jpg)
വെള്ളിത്തിരയില്‍ എന്നും വിസ്മയമാണ് ഉലകനായകന്‍ കമല്‍ഹാസന്‍.
കുട്ടിക്കാലത്തുതന്നെ സിനിമയിലെത്തിയ കമല്‍ഹാസന്റെ വളര്‍ച്ച പടിപടിയായിരുന്നു.
സിനിമയ്ക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടുള്ള നടനാണ് കമല്‍.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവിനെ ദൃശ്യം സിനിമയുടെ തമിഴ് റീമേക്കില്‍ അസിസ്റ്റന്റ് ഡയറക്ടറായി കണ്ടപ്പോള്‍ താരം തന്റെ കുട്ടിക്കാലം ഓര്‍ത്തുപോയതായി പറയുന്നു:
മോഹന്‍ലാല്‍ എന്നെ വിസ്മയിപ്പിച്ചതുപോലെതന്നെ അദ്ദേഹത്തിന്റെ മകന്‍ പ്രണവ് എന്നെ അതിശയിപ്പിക്കുകയുണ്ടായി.
ലാല്‍ അഭിനയിച്ച ദൃശ്യം എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തില്‍ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത ഞാന്‍ നേരിട്ടറിയുന്നത്.
പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പര്‍ താരത്തിന്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല.
സിനിമ പഠിക്കാന്‍ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും, അതുപോലെയായിരുന്നു പ്രണവും.
സെറ്റില്‍ ക്ലാപ്പടിച്ചു തുടങ്ങുന്ന അവനെ കാണുമ്പോ പലപ്പോഴും ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിലേക്ക് എത്തിയത്. അച്ഛനെപ്പോലെ മകനും ഉയരങ്ങള്‍ താണ്ടും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രൊഫഷനോടുള്ള പ്രണവിന്റെ സമര്‍പ്പണം അത്ര തീവ്രമാണ്.
മോഹന്‍ലാലിന്റെ ഭാര്യാപിതാവ് ബാലാജിസാറിന്റെ കുടുംബവുമായി എനിക്കു വ്യക്തിപരമായി വളരെ അടുപ്പമുണ്ട്.
സാറിന്റെ പല ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്- കമല്‍ഹാസന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us