1000 കോടിയിലേക്ക് 'കാന്താര' വേറെ ലെവല്‍... ജൈത്രയാത്ര തുടര്‍ന്ന് ഋഷഭ്

വിജയകരമായി പ്രദര്‍ശനം തുടരുന്ന കാന്താരയോടൊപ്പം നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററില്‍ കാന്താരയോടൊപ്പം ദീപാവലി ആഘോഷിക്കു...'  ഹോംബാലെ പ്രൊഡക്ഷന്‍സ് കുറിച്ചു.

author-image
ഫിലിം ഡസ്ക്
New Update
images (1280 x 960 px)(423)

ഇന്ത്യന്‍ വെള്ളിത്തിരയിലെ ചരിത്രമായി മാറുന്നു കാന്താര. 'ഋഷഭ് ഷെട്ടിവിസ്മയം'  ലോകമെമ്പാടും ജൈത്രയാത്ര തുടരുകയാണ്.

Advertisment

കേരളത്തിലും നിറഞ്ഞ പ്രദര്‍ശനമാണു നടക്കുന്നത്. കാന്താര മറ്റൊരു നാഴികക്കല്ലു താണ്ടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാന്താര 1000 കോടിയിലേക്കു പ്രവേശിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.


കാന്താര റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ തേരോട്ടമാണ് നടത്തുന്നത്. ഇതുവരെ ആഗോളതലത്തില്‍ 717.50 കോടി നേടിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. 


ഇത് റെക്കോഡാണ്! എക്കാലത്തേയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന 20 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഋഷഭിന്റെ കാന്താര സിംഹാസനം ഉറപ്പിച്ചിരിക്കുന്നത്.

ദസറ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകമെമ്പാടുമായി 717.50 കോടിയിലേറെ രൂപയാണ് ഇതുവരെ ബോക്‌സ് ഓഫിസ് നേട്ടം.  

നിര്‍മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.


'ബോക്‌സ് ഓഫീസില്‍ കാന്താര കൊടുങ്കായി മാറി. കാന്താര ചാപ്റ്റര്‍ 1 രണ്ട് ആഴ്ചയ്ക്കുള്ളില്‍ ആഗോളതലത്തില്‍ 717.50 കോടി മറികടന്നു. 


വിജയകരമായി പ്രദര്‍ശനം തുടരുന്ന കാന്താരയോടൊപ്പം നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററില്‍ കാന്താരയോടൊപ്പം ദീപാവലി ആഘോഷിക്കു...'  ഹോംബാലെ പ്രൊഡക്ഷന്‍സ് കുറിച്ചു.

ഇന്ത്യയില്‍ നിന്ന് 15 ദിവസം കൊണ്ട് നേടിയത് 579.5 കോടി ഗ്രോസ് കലക്ഷന്‍ ആണ്. ഓവര്‍ സീസില്‍ നിന്ന് 101.5 കോടി. 15-ാം ദിവസം 152.65 കോടി രൂപയാണ് കന്നഡയില്‍നിന്ന് മാത്രം നേടിയത്.

തെലുങ്കില്‍നിന്ന് 81.7 കോടി രൂപയും ഹിന്ദിയില്‍ നന്ന് 163 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദിയില്‍ വന്‍ സ്വകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

റിലീസായി ആദ്യ ദിനത്തില്‍ തന്നെ 18 കോടി രൂപ ഹിന്ദിയില്‍നിന്ന് ലഭിച്ചു. അതേസമയം മലയാളത്തിലും തമിഴിലും ഹിറ്റ് പ്രദര്‍ശനം തന്നെയാണ് തുടരുന്നത്. മലയാളത്തില്‍ 38.1 കോടിരൂപയും തമിഴില്‍  49.8 രൂപയുമാണ് വാരിക്കൂട്ടിയത്. 

ദീപാവലി ഉത്സവ സീസണില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബൈസണ്‍, ഡ്യൂഡ്, ഡീസല്‍, പെറ്റ് ഡിറ്റക്റ്റീവ് എന്നി ചിത്രങ്ങളും ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രകടനം തന്നെ ചിത്രം കാഴ്ച വയ്ക്കുമെന്നാണ് റിസര്‍വേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കണക്കാക്കുന്നത്.

Advertisment