/sathyam/media/media_files/Yq4lpuMnDZkx1rEeWAyu.jpg)
തന്റെ സിനിമകളെ ഹിറ്റുകളാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംവിധായകനും നിര്‍മ്മതാവുമായ കരണ്‍ ജോഹര്‍ (Karan johar). ഈയിടെ നല്‍കിയൊരു അഭിമുഖത്തിലാണ് കരണിന്റെ വെളിപ്പെടുത്തല്‍. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങള്‍ വലിയ ശ്രദ്ധനേടാറുണ്ട്. അതിനാല്‍ തന്റെ സിനിമയെ പുകഴ്ത്തി പറയാന്‍ തിയേറ്ററുകളിലേക്ക് ആളുകളെ അയക്കാറുണ്ടെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.
പലപ്പോഴും പി.ആര്‍ എന്ന നിലയില്‍ ഞങ്ങളും സിനിമയെ പുകഴ്ത്താന്‍ ആളുകളെ ഉപയോഗിക്കാറുണ്ട്. ഒരു ശരാശരി സിനിമയെ ഹിറ്റായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ചെയ്യുന്ന കാര്യമാണിത്. ശ്രദ്ധിച്ചാല്‍ മനസിലാകും. സിനിമാ തീയേറ്ററിന് പുറത്ത് പ്രതികരണങ്ങള്‍ നടത്തുന്നവരില്‍ ചിലര്‍ വൈറലകാന്‍ വേണ്ടി സംസാരിക്കുന്നു. അതിനിടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ വഴുതി പോകുന്നു.
ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സിനിമയെ വിമര്‍ശിക്കുന്നവരെ ഞാനും വിമര്‍ശിച്ചേക്കാം. എന്നാല്‍ അവര്‍ ഒരു സിനിമയെ പുകഴ്ത്തുകയാണെങ്കില്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. സിനിമ നല്ലതാണെങ്കില്‍ അതിന്റെ ആവശ്യം ഇല്ല. ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുവെങ്കില്‍ കൂടുതല്‍ പബ്ലിസിറ്റി നല്‍കാതെ എനിക്ക് സമാധാനമായി വീട്ടില്‍ ഇരിക്കാം.
പോസിറ്റീവ് എനര്‍ജിക്ക് മാത്രം ഇടം: ട്വിറ്ററിനോട് വിട പറഞ്ഞ് കരണ്‍ ജോഹര്‍
ഒരു നിര്‍മ്മാതാവിന്റെ ജോലി ആരംഭിക്കുന്നത് സിനിമ റിലീസ് ചെയ്യുമ്പോഴാണ്. സ്വന്തം സിനിമയെ ഒരു പോരാളിയെപ്പോലെ ഏറ്റെടുക്കണം. ഒരു ഇടത്തരം സിനിമയാണ് നിങ്ങള്‍ എടുത്തതെങ്കില്‍ നിങ്ങള്‍ മൊത്തത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കണം. കഴിഞ്ഞ വര്‍ഷം കരണ്‍ ജോഹര്‍ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം കരണ്‍ ജോഹര്‍ സംവിധാനം ചെയ്തിരുന്നു. ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.