/sathyam/media/media_files/2026/01/02/4kt7r5rs_kareena-kapoor_625x300_28_september_25-2026-01-02-12-51-16.webp)
2025 തനിക്കു നല്ല വര്‍ഷമായിരുന്നില്ലെന്ന് ബോളിവുഡ് സൂപ്പര്‍നടി കരീന കപുര്‍. സെയ്ഫിനെതിരേയുണ്ടായ കത്തിയാക്രമണവും തുടര്‍ന്നുണ്ടായ ഭയവും തന്നെയും കുടുംബത്തെയും ബാധിച്ചിരുന്നതായും കരീന പറഞ്ഞു.
ഭര്‍ത്താവും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനുമൊത്തുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് അവര്‍ എഴുതി:
'2025 ഞങ്ങള്‍ക്കും കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രയാസകരമായ വര്‍ഷമായിരുന്നു... പക്ഷേ ഞങ്ങള്‍ അതിലൂടെ കടന്നുപോയി. പരസ്പരം ആശ്വാസമായി... ഞങ്ങള്‍ ഒരുപാട് കരഞ്ഞു, പ്രാര്‍ഥിച്ചു.
ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ട്. സ്‌നേഹം എല്ലാം കീഴടക്കുമെന്നും കുട്ടികള്‍ നമ്മള്‍ വിചാരിക്കുന്നതിലും ധീരരാണെന്നും 2025 പഠിപ്പിച്ചു.
സുഖത്തിലും ദുഃഖത്തിലും തങ്ങളോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി... എല്ലാറ്റിനുമുപരി, സര്‍വശക്തനായ ദൈവത്തിനും നന്ദി പറയുന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..!'
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബെയിലെ സ്വന്തം വസതിയില്‍വച്ച് സെയ്ഫ് കവര്‍ച്ചക്കാരന്റെ കത്തിയാക്രമണത്തിന് ഇരയായിരുന്നു.
മോഷ്ടാവ് കത്തികൊണ്ട് സെയ്ഫിനെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ താരത്തിന്റെ നട്ടെല്ലിനു പരിക്കേറ്റിരുന്നു. പത്തുദിവസത്തോളം താരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
കരീനയും സെയ്ഫും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ്. താരകുടുംബത്തിന്റെ വിദേശയാത്രചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പങ്കിടുന്നുണ്ട്. ആരാധകര്‍ അതെല്ലാം ആഘോഷമാക്കാറുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us