Advertisment

സിനിമയില്‍ വന്നതോടെ ശരീരത്തെ വെറുത്തു. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല; ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍

എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു

author-image
ഫിലിം ഡസ്ക്
New Update
karthika muralidharan.jpg

സിനിമയില്‍ താന്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് നടി കാര്‍ത്തിക മുരളീധരന്‍ ഇപ്പോള്‍. ബോഡി ഷെയ്മിംഗിന് ഇരയായി താന്‍ സ്വന്തം ശരീരം വെറുത്തുവെന്നും താരം തന്റെഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. മലയാളത്തിന്റെ കുഞ്ഞിക്ക നായകനായ സിഐഎ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് കാര്‍ത്തികാ മുരളീധരന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുട പ്രയങ്കരിയായി മാറാന്‍ താരത്തിന് കഴിഞ്ഞു. 

Advertisment

കാര്‍ത്തിക മുരളീധരന്റെ കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെ...

കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് ഞാന്‍ ശ്രദ്ധിക്കുന്നത്. ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്.

ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി ഞാന്‍ തളരാന്‍ തുടങ്ങി. 

ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചുവെന്നും കാര്‍ത്തിക മുരളീധരന്‍

latest news karthika muralidharan
Advertisment