ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കാർത്തിക നായർ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതൽ തിളങ്ങിയത്. അമ്മയുടെ പാത പിന്തുടർന്നെത്തിയ കാർത്തികയും മലയാളത്തിൽ ഉൾപ്പടെ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്.
അടുത്തിടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം അറിയിച്ചിരുന്നു. മോതിരമണിഞ്ഞുള്ള ചിത്രമാണ് കാർത്തിക പങ്കുവെച്ചത്. പിന്നാലെ കാർത്തികയുടെ അമ്മ രാധയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ കാർത്തികയോ രാധയോ വരന്റെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ വരനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് രാധിക.
സോഷ്യൽ മീഡിയയിൽ വരന്റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്തു. 'നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു... നിയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗൺ ആരംഭിക്കുന്നു' എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങൾ നടി പങ്കിട്ടത്. രോഹിത് മേനോൻ എന്നാണ് കാർത്തികയുടെ ഭാവി വരന്റെ പേര്.