മദ്യം വാങ്ങാൻ പണം നൽകിയില്ല, വിജയ് സേതുപതി നായകനായ ദേശീയപുരസ്‌കാര ചിത്രം 'കടൈസി വ്യവസായി' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത കാശിയമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു

author-image
ഫിലിം ഡസ്ക്
New Update
kashiyammal.jpg

മധുര: വിജയ് സേതുപതി  നായകനായി എത്തി  ദേശീയപുരസ്‌കാരം സ്വന്തമാക്കിയ 'കടൈസി വ്യവസായി' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാശിയമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Advertisment

 അൻപത്തിനാലുകാരനായ മകൻ നമ്മക്കൊടിയെ ഉസിലാംപട്ടി പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന നമ്മക്കൊടി വീണ്ടും മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ച കാശിയമ്മാളിനെ മരത്തടി കൊണ്ട് നമ്മക്കൊടി മർദിക്കുകയായിരുന്നു.

നമ്മക്കൊടിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന നമ്മക്കൊടി കാശിയമ്മാളിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ കടൈസി വ്യവസായിയിൽ കർഷകരെക്കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞത്. ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

Advertisment