സ്വവര്‍ഗാനുരാഗിയായിരുന്നു താനെന്ന് കെയ്റ്റ് വിന്‍സ്‌ലെറ്റ്; കൗമാരബന്ധങ്ങള്‍ തുറന്നുപറഞ്ഞ് ഹോളിവുഡ് താരം

കൗമാരത്തിന്റെ അവസാനഘട്ടങ്ങളില്‍ പ്രണയകാര്യങ്ങളില്‍ തനിക്കു ജിജ്ഞാസ ഉണ്ടായിരുന്നു. രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, 1994-ല്‍ പുറത്തിറങ്ങിയ ഹെവന്‍ലി ക്രിയേഴ്സ് എന്ന സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധമുള്ളതായിരുന്നു. 

author-image
ഫിലിം ഡസ്ക്
New Update
kate winslet

ടൈറ്റാനിക്കിലെ റോസ് എന്ന കഥാപാത്രത്തിലൂടെ ലോകതാര പദവിയിലേക്കുയര്‍ന്ന ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ് തന്റെ കൗമാരകാലത്തെ സ്വകാര്യബന്ധങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. 

Advertisment

തനിക്ക് ആണ്‍സുഹൃത്തുക്കളെന്നപോലെ പെണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചിലത് സ്വവര്‍ഗാനുരാഗമായിരുന്നെന്നും താരം വെളിപ്പെടുത്തി. 

kate winslet-2

കൗമാരത്തിന്റെ അവസാനഘട്ടങ്ങളില്‍ പ്രണയകാര്യങ്ങളില്‍ തനിക്കു ജിജ്ഞാസ ഉണ്ടായിരുന്നു. രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, 1994-ല്‍ പുറത്തിറങ്ങിയ ഹെവന്‍ലി ക്രിയേഴ്സ് എന്ന സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധമുള്ളതായിരുന്നു. 

ഇത്തരത്തിലുള്ള ഭൂതകാലം തനിക്കുണ്ടായിരുന്നതുകൊണ്ട് കാഥാപാത്രമായി പൊരുത്തപ്പെടാന്‍ തനിക്ക് എളുപ്പം കഴിഞ്ഞെന്നും താരം തുറന്നുപറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ പഴയകാലങ്ങള്‍ മറയില്ലാതെ വെളിപ്പെടുത്തിയത്. 

kate winslet-3

കെയ്റ്റിന്റെ വാക്കുകള്‍: ''ഞാന്‍ ഇതുവരെ പങ്കുവച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ പറയാം. കൗമാരത്തില്‍ എന്റെ ആദ്യത്തെ ചില അടുപ്പം യഥാര്‍ഥത്തില്‍ പെണ്‍കുട്ടികളോടായിരുന്നു. 

ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്. ആണ്‍കുട്ടികളെയും ചുംബിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ആ ഘട്ടത്തില്‍ എനിക്ക് തീര്‍ച്ചയായും ജിജ്ഞാസയുണ്ടായിരുന്നു. ഞങ്ങളുടെ ആഴത്തിലുള്ള ബന്ധം എന്തായിരുന്നുവെന്നു പലപ്പോഴും മനസിലാക്കാന്‍തന്നെ പ്രയാസപ്പെട്ടു...''

Advertisment