/sathyam/media/media_files/7aja3iKx3PTmDHIY1IEI.jpg)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കന്നഡ നടനാണ് കിഷോർ കുമാർ (Kishor Kumar). ഇന്ന് സൗത്ത് ഇന്ത്യയും കടന്ന് നിറഞ്ഞു നിൽക്കുന്ന താരമായി കിഷോർ കുമാർ മാറി. സിനിമയുടെ ഗ്ലാമറസിൽ നിന്നും മാറി വളരെ ജൈവ മയമാണ് കിഷോറിന്റെ വ്യക്തി ജീവിതം. തിരക്കുകൾക്കിടയിലും കൃഷിയുമായി ഇണങ്ങി ജീവിക്കുന്ന ആളാണ് കിഷോർ. ബാ​ഗ്ലൂർ ബന്നാർ​ഗഡ്ഡിൽ ആണ് കിഷോറിന്റെ ഫാം ഉള്ളത്. സിനിമ കഴിഞ്ഞാൽ കിഷോർ അധിക നേരവും ചെലവിടുന്നത് ഇവിടെയാണ്.
ഒരു കാർഷിക കുടുംബത്തിൽ നിന്നും വരുന്ന ആളാണ് ഞാൻ. ഒത്തിരി വസ്ത്തുക്കളും ഞങ്ങൾ ഉണ്ട്. അതിൽ കുറച്ച് അടുത്തകാലത്താണ് തനിക്ക് കിട്ടുന്നതെന്നും അങ്ങനെ കൃഷിയുമായി തന്നെ മുന്നോട്ട് പോകുകയാണെന്നും കിഷോർ ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പശുക്കളാണ് കിഷോറിന്റെ ഏറ്റവും പ്രിയപ്പെട്ടവർ. അവർക്കായി വീടിന് അകത്ത് തന്നെ തൊഴുത്ത് കെട്ടിയിട്ടുമുണ്ട് താരം. പശുക്കളോട് ചേർന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അതുകൊണ്ടാണ് വീടിനകത്ത് തന്നെ തൊഴുത്ത് കെട്ടിയതെന്നും കിഷോർ പറയുന്നു. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തിൽ കിഷോർ പറഞ്ഞു. കോഴി, കാളകൾ, പച്ചക്കറി, വിവിധ തരം പഴവർ​ഗങ്ങൾ തുടങ്ങിയവയും കിഷേറിന്റെ കൃഷിത്തോട്ടത്തിൽ ഉണ്ട്.
പൊള്ളാതവൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടനാണ് കിഷോർ. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അദ്ദേഹം അടുത്ത കാലത്ത് ഏറെയും പൊലീസ് വേഷങ്ങളിലാണ് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് ആണ് നടന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ മലയാള സിനിമ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us