/sathyam/media/media_files/2025/11/07/untitled-design17-2025-11-07-01-30-17.png)
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അന്താരാഷ്ട്ര തലത്തിലേക്ക്. ലോസ് അഞ്ചൽസിലെ ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രം.
അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമാണ്.
അടുത്ത വർഷം ഫെബ്രുവരി 12ന് ചിത്രം ലോസ് ഏഞ്ചലസിൽ പ്രദർശിപ്പിക്കും.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്. ഭ്രമയുഗത്തിന് നാല് പുരസ്‌കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേടാൻ കഴിഞ്ഞത്.
ചിത്രത്തിലെ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രത്തിലൂടെ നടത്തിയ അവിസ്മരണീയ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us