അനുപമ പരമേശ്വരന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അപകീര്‍ത്തിക്കേസുമായി താരം മുന്നോട്ട്, തമിഴ്‌നാട് സ്വദേശിനിക്കെതിരെ നിയമനടപടി

കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തിലാണ് അനുപമ പരാതി നല്‍കിയത്. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
anupama parameswaran

കൊച്ചി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി നടി അനുപമ പരമേശ്വരന്‍. അപകീര്‍ത്തികരമായ കാര്യങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശിനിയായ 20കാരിക്കെതിരെയാണ് താരം നിയമനടപടിയുമായി രംഗത്തെത്തിയത്. 

Advertisment

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 


തമിഴ്‌നാട് സ്വദേശിനി, താരത്തെയും കുടുംബാംഗങ്ങളെയും കുറിച്ച് മോശം കാര്യങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.


 'ഉള്ളടക്കങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിറഞ്ഞതായിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ദുഃഖകരമാണ്...' അനുപമ പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തില്‍, തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ 20കാരി നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 


കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തിലാണ് അനുപമ പരാതി നല്‍കിയത്. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. 


അവളുടെ പ്രായം കണക്കിലെടുത്ത് അവളുടെ ഭാവിയോ മനസമാധാനമോ അപകടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കാത്തതിനാല്‍, അവളുടെ വ്യക്തിത്വം വെളിപ്പെടുത്തേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായും അനുപമ കൂട്ടിച്ചേര്‍ത്തു. 

താന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. ചെയ്തതിന്റെ അനന്തരഫലങ്ങള്‍ അവള്‍ 

നേരിടേണ്ടിവരുമെന്നും അനുപമ പറഞ്ഞു. സൈബര്‍ ഭീഷണി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisment