മമ്മൂട്ടി ഗൗതം മേനോൻ കൂട്ടുകെട്ടിലിറങ്ങുന്ന 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു ഷെർലക് ഹോംസ് സ്റ്റൈലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്' എന്ന ചിത്രത്തിൽ കോമഡിക്കും പ്രാധാന്യമുള്ള, ഒരു ക്രൈം ത്രില്ലർ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

author-image
ഫിലിം ഡസ്ക്
Updated On
New Update
DOMENIC AND LADIES PURSE

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

Advertisment

ജനുവരി 23 ന് മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്തും എന്ന വാർത്തയാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 


'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്' ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. 


വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. 

ചിത്രത്തിന്റെ ടീസർ ഇതിനോടകം പ്രേഷക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളില്‍ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ടീസർ ഒരുങ്ങിയിരിക്കുന്നത്. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

Advertisment