/sathyam/media/media_files/2025/01/01/BNDXd3K3N2XvOcWyxCJc.jpg)
കൊച്ചി: മോഹൻലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബറോസ് എന്ന സിനിമയിൽ പ്രതിനായിക കഥാപാത്രമായ ദുർമാന്ത്രവാദിനിയായി പ്രേഷക ശ്രദ്ധ നേടിയ സ്ത്രീ യഥാർത്ഥത്തിൽ ഒരു പുരുഷനായിരുന്നു എന്ന ഞെട്ടലിലാണ് ആരാധാകർ.
ജോഷ്വ ഒകേസലാകോ എന്ന മോഡലാണ് സ്ത്രീകഥാപാത്രമായി ബറോസിൽ തകർത്തഭിനയിച്ചത്.
കൊൽക്കത്ത സ്വദേശിയായ ജോഷ്വയുടെ മാതാവ് ബംഗാളിയും പിതാവ് നൈജീരിയൻ പൗരനുമാണ്.16 വർഷമായി മോഡലിങ്ങിലുണ്ടെങ്കിലും സിനിമയിൽ ജോഷ്വയുടെ അരങ്ങേറ്റമാണിത്.
/sathyam/media/media_files/2025/01/01/K1sRzhQBcMO3KkiXSPIM.jpg)
വോഗ് മാഗസീന്റെ കവറിൽ നിന്നാണ് ജോഷ്വയെ മോഹൻലാൽ കണ്ടെത്തുന്നത്. മോഹൻലാൽ തന്നെയാണ് ജോഷ്വയെ സിനിമയിലഭിനയിക്കുന്നതിനായി ബന്ധപ്പെട്ടത്. സിനിമയിൽ ജോഷ്വയുടെ കഥാപാത്രത്തിന് സയനോരയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
ബറോസ് ഗാർഡിയൻ ഓഫ് ഡി' ഗാമാ'സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് സിനിമക്ക് തിരക്കഥ ഒരുക്കിയത്. ആശിർവാദ് സിനിമാസിനായി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ടൈറ്റിൽ റോളിൽ മോഹൻലാൽ, മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us