Advertisment

പ്രണയ ദിനത്തിൽ റിലീസിനൊരുങ്ങി ബസൂക്ക. മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം റിലീസ് ഫെബ്രുവരി 14-ന്

ദ ​ഗെയിം ഈസ് ഓൺ' - എന്ന ക്യാപ്ഷനോടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
Bazooka

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിചിത്രം ബസൂക്കയുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 'ദ ​ഗെയിം ഈസ് ഓൺ' - എന്ന ക്യാപ്ഷനോടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. 

Advertisment

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്. മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായ ബസൂക്ക വളരെ നാളായി റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്. 


നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്നും നേടിയത്. 


മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

Advertisment