Advertisment

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങുന്ന 'സൂത്രവാക്യം'എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

റെജിൻ എസ് ബാബുവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ ജോസ് ചിറമേലാണ്.

author-image
ഫിലിം ഡസ്ക്
New Update
soothravakyam malayalam movie

കൊച്ചി: ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂത്രവാക്യം'.

Advertisment

യൂജിൻ ജോസ് ചിറമേലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായി.

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല നിർമ്മിക്കുന്ന ഫാമിലി കോമഡി ജോണറിലുള്ള ചിത്രമാണ് 'സൂത്രവാക്യം'.  

ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെജിൻ എസ് ബാബുവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്.

ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് നിതീഷ് കെടിആർ ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം നൽകുന്നത്. 

ശ്രീകാന്ത് കണ്ട്റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രൊഡക്ഷൻ ഡിസൈനർ - അപ്പുണ്ണി സാജൻ, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗിരീഷ് റെഡ്ഢി, മാർക്കറ്റിങ് & PRO - അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി. എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Advertisment