/sathyam/media/media_files/2025/01/21/0VwAWGyojoxwF0Uu5gtV.jpg)
കൊച്ചി: മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോയുടെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ ജന്മ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കിട്ടിരിക്കുന്നത്.
ജതിൻ രാംദാസിനു പിറന്നാൾ ആശംസകൾ നേർന്നാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിനു താഴെ ടൊവീനോയ്ക്ക് ആശംസാപ്രവാഹമാണ്. മാര്‍ച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എമ്പുരാനിലെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുന്നു എന്നാണ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ആരാധകര്‍ കുറിച്ചിരിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി മോഹന്‍ലാല്‍ എത്തുന്നത് കാണാനാണ് ഏവരും കാത്തിരിക്കുന്നത്.
സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്.
ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് അനൗദ്യോഗിക വിവരം.