/sathyam/media/media_files/2025/01/21/xHGNFwSoDR6VzA29eRGL.jpg)
കൊച്ചി: മമ്മൂട്ടി നായകവേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളിലേക്ക്. ജനുവരി 23 വ്യാഴാഴ്ച വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് ലഭ്യമാണ്.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്.
ചിത്രത്തിൽ ഡൊമനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയൊരു പിങ്ക് പാന്തർ സ്റ്റൈൽ ആയിരിക്കും.
ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളിലും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്.
ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ.