New Update
/sathyam/media/media_files/2025/01/25/AXVtQSlvhzGSvGEyGoDA.jpg)
കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ ടീസർ നാളെ എത്തും.
Advertisment
ജനുവരി 26ന് വൈകിട്ട് 7.7 നാണ് ടീസർ റിലീസ് ചെയ്യുക. മലയാളത്തിനു പുറമെ തമിഴ് ഹിന്ദി തെലുങ്ക് കന്നഡ ഭാഷകളിൽ ടീസർ പുറത്തിറങ്ങും.
ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറങ്ങുകയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം അബ്റാം ഖുറേഷിയായി മോഹൻലാൽ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.
ഇരുപതോളം വിദേശ രാജ്യങ്ങളിലായി ചീത്രീകരിച്ച ചിത്രം മാർച്ച് 27 ന് തീയേറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
മോഹൻലാലിനെ കൂടാതെ പ്രിഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്,ബൈജു സന്തോഷ്,സാനിയ ഇയ്യപ്പൻ തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us