ടൊവിനോ ചിത്രം ഐഡന്‍റിറ്റിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 31 ന് ചിത്രം ഒടിടി പ്ലാറ്റ്‍ഫോമായ സീ 5ൽ പ്രദർശനം ആരംഭിക്കും

പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമായ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ പ്രദര്‍ശനം ആരംഭിക്കും.

author-image
ഫിലിം ഡസ്ക്
New Update
identity movie

കൊച്ചി: ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. 

Advertisment

പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമായ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ പ്രദര്‍ശനം ആരംഭിക്കും.


മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.


രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്.

അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Advertisment