/sathyam/media/media_files/2025/01/25/Nu1RhFX4ISQEeGfN4f1l.jpg)
കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു.
അദ്ദേഹത്തിന് സാധ്യമാകുന്ന എല്ലാ ചികിത്സയും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നല്‍കുന്നുണ്ട്. അത് ഫലമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു – ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാഫിയെ നടന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
നിര്‍മ്മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.
തുടർന്ന് തലവേദന വന്നതോടെ കഴിഞ്ഞയാഴ്‌ച ആശുപത്രിയിൽ എത്തിയപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us