Advertisment

ടോവിനോയുടെ ‘തന്ത വൈബ് ഹൈബ്രിഡ്’; തല്ലുമലയ്ക്ക് ശേഷം ടോവിനോയും മുഹ്‌സിൻ പെരാരിയും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിൻ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘തന്ത വൈബ് ഹൈബ്രിഡ്’. 

author-image
ഫിലിം ഡസ്ക്
New Update
thantha wibe hybride

കൊച്ചി: പഴയ തലമുറയുടെ ചില ചിന്താ​ഗതികളെ പരിഹസിച്ച് പുതിയ തലമുറ നൽകിയിരിക്കുന്ന ഒരു വിളിപ്പേരുണ്ട് തന്ത വൈബ്.

Advertisment

ഈ അടുത്ത കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായതും തരം​ഗമായതും തന്ത വൈബ് തന്നെയാണ്.


എന്നാൽ തന്ത വൈബ് ഹൈബ്രിഡുമായി ടോവിനോ ആരാധകരെ കീഴടക്കാനെത്തുന്നു എന്ന റിപ്പോർട്ടാണ് മലയാള സിനിമയിൽ നിന്നും പുറത്തുവരുന്നത്. 


തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിൻ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘തന്ത വൈബ് ഹൈബ്രിഡ്’. 


നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കൗതുകകരമായ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം.


ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിൻ പെരാരിയും അഷ്‌റഫ് ഹംസയും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

കൂടാതെ ഗാനരചനയും മുഹ്സിൻ പെരാരി തന്നെയായിരുന്നു കൈകാര്യം ചെയ്തത്. 

Advertisment