എമ്പുരാനെ കുറിച്ച് പറയുമ്പോൾ രോമാഞ്ചം വരും. മാർച്ച് 27, എമ്പുരാൻ പുറത്തിറങ്ങുന്ന ദിവസം തന്നെ സംബന്ധിച്ച് രണ്ട് സന്തോഷങ്ങളാണ് ഉള്ളത്: സുചിത്ര മോഹൻലാൽ

ആശിർവാദ് സിനിമാസിന്റെ വിജയത്തിന്റെ ഒരേയൊരു കാരണം ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ ആശീർവാദ് കുടുംബത്തിലെ എല്ലാവരുടേയും സമർപ്പണ മനോഭാവവും പരിശ്രമവുമാണ്.

author-image
ഫിലിം ഡസ്ക്
New Update
SUCHITHRA MOHAN LAL

കൊച്ചി: എമ്പുരാൻ പുറത്തിറങ്ങുന്ന മാർച്ച് 27 തന്നെ സംബന്ധിച്ച് രണ്ട് സന്തോഷമാണ് ഉള്ളതെന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ.

Advertisment

എമ്പുരാന്റെ ടീസർ പുറത്തിറക്കുന്ന ചടങ്ങിലാണ് സന്തോഷം പങ്കുവെച്ച് സുചിത്ര രം​ഗത്തെത്തിയത്. എമ്പുരാനെ കുറിച്ച് പറയുമ്പോൾ തന്നെ തനിക്ക് രോമാഞ്ചമാണെന്ന് പറഞ്ഞുകൊണ്ടാണ് സുചിത്ര സംസാരം ആരംഭിച്ചത്.


ഇന്ന് ജനുവരി 26. എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ്. എന്റെ പിതാവ് ചലച്ചിത്ര നിർമ്മാതാവായിരുന്നു. 


അദ്ദേഹം ജനുവരി 26-നാണ് സിനിമകൾ റിലീസ് ചെയ്തിരുന്നത്. ആ ദിവസം ഞങ്ങൾക്ക് സന്തോഷത്തിന്റേതാണ്. സിനിമ റിലീസ് ചെയ്യുന്നത് കൊണ്ടല്ല. അന്നാണ് അച്ഛന്റേയും അമ്മയുടേയും വിവാഹവാർഷികമെന്ന് സുചിത്ര പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം റിലീസ് ചെയ്തത് ഇന്നേക്ക് കൃത്യം 25 വർഷം മുമ്പൊരു ജനുവരി 26-നാണ്.


ആശിർവാദ് സിനിമാസിന്റെ വിജയത്തിന്റെ ഒരേയൊരു കാരണം ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ ആശീർവാദ് കുടുംബത്തിലെ എല്ലാവരുടേയും സമർപ്പണ മനോഭാവവും പരിശ്രമവുമാണ്.


പൃഥ്വിയുടെ ടാലന്റും മുരളിയുടെ ബ്രില്യൻസുമാണ് നമുക്ക് 'ലൂസിഫർ' സമ്മാനിച്ചത്. ഇപ്പോൾ ഇവർ രണ്ടുപേരും വീണ്ടും ഒന്നിക്കുമ്പോൾ നിങ്ങളെ ഞങ്ങൾ ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എനിക്കുറപ്പാണ്.

ഇത് പറയുമ്പോൾ തന്നെ എനിക്ക് രോമാഞ്ചം വരികയാണ്. എമ്പുരാൻ കാണാൻ മാർച്ച് 27-നായി കാത്തിരിക്കുകയാണ് ഞാൻ. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനവും. അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണെന്ന് സുചിത്ര വ്യക്തമാക്കി.

Advertisment