ഹൃദയം കീഴടക്കാൻ 'നാരായണീന്‍റെ മൂന്നാണ്മക്കൾ' എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
New Update
narayaneente aanmakkal

കൊച്ചി: ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ തുടങ്ങീ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന നാരായണീന്റെ മൂന്നാൺമക്കളുടെ ട്രൈലർ പുറത്തിറങ്ങി.

Advertisment

മമ്മൂട്ടി കമ്പനിയുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മെ​ഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ട്രൈലർ പുറത്തിറക്കി.


മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 


അലൻസിയർ ലോപ്പസ്,  തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. 


നിർമ്മാണം: ജോബി ജോർജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്.


ഗാനരചന: റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിങ് ആൻഡ് ഡിസൈൻ: ജയദേവൻ ചക്കാടത്ത്

Advertisment