Advertisment

ത്രില്ലറൊരുക്കി പൊൻമാൻ ജനുവരി 30ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

പ്രമുഖ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്യാം.

author-image
ഫിലിം ഡസ്ക്
New Update
PONAMAN

കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഡ്രാമ ത്രില്ലർ ചിത്രം 'പൊൻമാൻ' ജനുവരി 30ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 

Advertisment

പ്രമുഖ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്യാം. 


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി.ആർ. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 


ജി.ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ഡ്രാമ ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബേസിൽ ജോസഫ് ശൈലിയിലുള്ള ലഘു നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലർ, ഡ്രാമ, ആക്ഷൻ എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. 

Advertisment