കൊച്ചി: ജനപ്രിയ ചിത്രം ആടിന്റെ മൂന്നാം ഭാഗം എത്തുന്നു. ആട് 3 യുടെ പ്രഖ്യാപനം നേരത്തെ തന്നെ അണിയറപ്രവർത്തകർ നടത്തിയിരുന്നു.
ഇപ്പോൾ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
ആട് 3 ഒരുപാട് വലിയ ഒരു സിനിമയായിട്ടാണ് പ്രേഷകർക്ക് മുന്നിലെത്തുന്നതുകയെന്ന്
ഫ്യൂച്ചറിസ്റ്റിക് ആയ ഒരു സിനിമയായിരിക്കും 'ആട് 3' എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ വ്യക്തമാക്കി.
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പ്രധാനപ്പെട്ട ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകുമെന്നും വലിയ ബഡ്ജറ്റിലാണ് സിനിമ ഒരുക്കുകയെന്നും മിഥുൻ പറഞ്ഞു. അതെന്താണെന്നുള്ളത് ഇപ്പോൾ വെളഇപ്പെടുത്താൻ സംവിധായകൻ തയ്യാറായിട്ടില്ല. വലിയ ബഡ്ജറ്റ് ചിത്രമായിട്ടാണ് ആട് 3 പ്രേഷകർക്ക് മുന്നിലെത്തുക.
ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 മായി ബന്ധപ്പെട്ട് മലയാള സിനിമയുടെ ഭാവിയിലേക്കുള്ള യാത്ര എന്ന വിഷയത്തിൽ ദ ക്യു വിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകൻ അരുൺ ചന്തു, നടൻ അജു വർഗീസ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.
പ്രേക്ഷകരുടെ കാഴ്ച ശീലം മാറി എന്നതുകൊണ്ടാണ് അത്. കഴിഞ്ഞ വർഷത്തെ വിജയിച്ച മലയാള സിനിമയുടെ കണക്കെടുത്താൽ കണ്ടിട്ടില്ല, പറഞ്ഞിട്ടില്ലാത്ത കഥകളാണ് നമ്മൾ പറയുന്നത്. ഭ്രമയുഗവും, ഗഗനചാരിയും എല്ലാം നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ്.
നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്.
ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. അതിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ട് നമ്മൾ ആട് 3 യിലേക്ക് കടക്കുകയാണ്.
എവിടെയോ തുടങ്ങിയ ഒരു പാവം വടംവലിക്കാർ ആട് 3 എത്തുമ്പോഴേക്കും അവരുടെ പോക്കും യാത്രകളും എങ്ങോട്ടാണെന്നുള്ളത് നിങ്ങൾക്കെല്ലാം വളരെ സർപ്രൈസിംഗ് ആയിരിക്കും.
ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 മായി ബന്ധപ്പെട്ട് മലയാള സിനിമയുടെ ഭാവിയിലേക്കുള്ള യാത്ര എന്ന വിഷയത്തിൽ ദ ക്യു എഡിറ്റർ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ തോമസ്.
നമുക്ക് സാധ്യമായ ടെക്നോളജികൾ എല്ലാം ഉപയോഗിച്ചുകൊണ്ട് നമ്മൾ ചെയ്യാൻ പോകുന്ന ഒരു ഫ്യൂച്ചറിസ്റ്റിക്ക് ആയ അല്ലെങ്കിൽ ആ കാഴ്ചപ്പാടിലുള്ള ഒരു സിനിമയാണ് ആട് 3.
പ്രേക്ഷകരുടെ കാഴ്ച ശീലം മാറിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഭ്രമയുഗവും, ഗഗനചാരിയും എല്ലാം നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ്. നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്.
എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്. ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. അതിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ട് നമ്മൾ ആട് 3 യിലേക്ക് കടക്കുകയാണ്.
എവിടെയോ തുടങ്ങിയ ഒരു പാവം വടംവലിക്കാർ ആട് 3 എത്തുമ്പോഴേക്കും അവരുടെ പോക്കും യാത്രകളും എങ്ങോട്ടാണെന്നുള്ളത് നിങ്ങൾക്കെല്ലാം വളരെ സർപ്രൈസിംഗ് ആയിരിക്കും. മിഥുൻ പറഞ്ഞു.