കൊച്ചി: ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
Advertisment
ആശിര്‍വാദ് സിനിമാസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ശക്തിശ്രീ ഗോപാലനും കപിൽ കപിലനും ചേർന്ന് ആലപിച്ച, മനമേ ആലോലം എന്ന ഗാനം ഇതിനകം യൂട്യൂബിലും സോഷ്യൽ മീഡിയയിലുമായി നിരവധി പേരാണ് കണ്ടത്.
പുതുതലമുറയിലെ ശ്രദ്ധേയനായ മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ മെഗാ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം. സി എസ് ആണ്.
ഐ.വി.എഫ്. സ്‌പെഷ്യലിസ്റ്റായ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കുടുംബചിത്രമാണ് 'ഗെറ്റ്-സെറ്റ് ബേബി'.
ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളില്‍ എത്തും.