Advertisment

ഫാലിമിയുടെ വിജയത്തിനുശേഷം നിതിൻ സഹദേവ് എത്തുന്നു. അടുത്ത പടം മമ്മൂട്ടിയോടൊപ്പം

നിതീഷ് സഹദേവ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയ സിനിമ വിശേഷം പുറത്തുവിട്ടത്.

author-image
ഫിലിം ഡസ്ക്
New Update
nithin vasudev mammotty

കൊച്ചി: ഫാലിമിയുടെ വമ്പൻ വിജയത്തിനു ശേഷം നിതിൻ സഹദേവ് എത്തുന്നു പുതിയ ചിത്രവുമായി. ഇക്കുറിമെ​ഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് നിതിൻ സിനിമ അണിയിച്ചൊരുക്കുക.

Advertisment

നിതീഷ് സഹദേവ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയ സിനിമ വിശേഷം പുറത്തുവിട്ടത്.

 മമ്മൂട്ടിക്കൊപ്പം സംവിധായകനും സഹ എഴുത്തുകാരൻ അനുരാജ് ഒ.ബിയും, പ്രൊജക്റ്റ് ഡിസൈനർ അഗ്നിവേശ് രഞ്ജിത്തും നിൽക്കുന്ന ചിത്രവും, മമ്മൂട്ടിക്കൊപ്പം ചർച്ചയിൽ ഇരിക്കുന്നതും ആയ മറ്റൊരു ചിത്രവുമാണ് പങ്കു വെച്ചിരിക്കുന്നത്.


പോസ്റ്റിനു ക്യാപ്ഷ്യനായി ‘നെക്സ്റ്റ് പടം വിത്ത് മമ്മൂക്ക’ എന്നും കുറിച്ചിട്ടുണ്ട്.


ഏറെ നാളായി റിലീസ് നീട്ടി വെക്കപ്പെട്ട മമ്മൂട്ടിയുടെ ഡീനോ ഡെനീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഫെബ്രുവരി 14ന് തിയേറ്ററിലെത്തും.

അതിനു ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് പോകും.


മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കും.


അതിനുശേഷം നിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിനായകനൊപ്പം ഗ്രേ ഷേഡിൽ ഉള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കും. അതിനു ശേഷം ആവും നിതീഷ് സഹദേവുമായുള്ള ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുക. 

Advertisment