New Update
/sathyam/media/media_files/2025/02/02/sDcJZSXQP7w3G830M5fo.jpg)
കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലം വെട്ടി കുറയ്ക്കണമെന്ന് ആവശ്യം വീണ്ടും ഉയർത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടന്മാരുടെ പ്രതിഫലം സംബന്ധിച്ച് അമ്മയും ഫെഫ്കയുമടക്കമുള്ള വിവിധ സംഘടനകളുമായി ചർച്ചകൾ നടത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
Advertisment
വലിയ മുതൽമുടക്കി തീയറ്ററുകളിൽ എത്തിക്കുന്ന സിനിമകൾ പ്രതീക്ഷിക്കുന്ന ലാഭമുണ്ടാക്കാത്തതും ഉയർന്ന വിനോദ നികുതിയും ആണ് നിർമ്മാതാക്കളുടെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
സിനിമകളുടെ ഉയർന്ന നിർമ്മാണ ചെലവിൽ പ്രധാന ഭാഗവും താരങ്ങളുടെ പ്രതിഫലത്തിനായി നീക്കി വയ്ക്കേണ്ടി വരുന്നതിനാൽ നിർമ്മാതാക്കൾക്ക് പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാകുന്നില്ലെന്നാണ് നിർമ്മാതാക്കളുടെ വാദം.