Advertisment

നാരായണീന്‍റെ പേരക്കുട്ടികളിലൊരാളായി നിഖിൽ; ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലെത്തുന്ന തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

author-image
ഫിലിം ഡസ്ക്
Updated On
New Update
narayaneente monnu anmakkal11

കൊച്ചി: ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്റെ ബാനറിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നീതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'നാരായണീന്റെ മൂന്നാൺമക്കൾ' എന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

Advertisment

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലെത്തുന്ന തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.


നിഖിൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തുന്നത്. 'ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 


മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എന്റർടെയ്ന്റ്സ് ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന്റെ വിജയത്തിനു ശ്ഷം നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ ട്രൈലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.


ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. 


കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 

കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. 


ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. 


നിർമ്മാണം: ജോബി ജോർജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്.

ഗാനരചന: റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിങ് ആൻഡ് ഡിസൈൻ: ജയദേവൻ ചക്കാടത്ത്

Advertisment