/sathyam/media/media_files/2025/02/12/8TeqWMlriXxEqLt4z3Ih.jpg)
കൊച്ചി: പ്രേക്ഷകരിൽ പുതുമ നിറച്ചുകൊണ്ട് രസകരമായ കളർഫുൾ പോസ്റ്ററുകളും പാട്ടുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യിലെ പുതിയ ഗാനം പുറത്ത്.
അടുത്തിടെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്' എന്ന ഫസ്റ്റ് സിംഗിളിന് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്.
'36 വയതിനിലെ' എന്ന സിനിമയിലെ 'വാടി രാസാത്തി' എന്ന ഗാനം പാടി ശ്രദ്ധേ നേടിയ ലളിത വിജയകുമാറും (ഗായകൻ പ്രദീപ് കുമാറിൻറെ അമ്മ) ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻറെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്.
സിനിമയുടെ ട്രെയിലർ അടുത്തിടെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ്.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ ഉൾപ്പെടെ നിരവധി താരങ്ങൾ ഒരുമിക്കുന്നു.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമാണം. ജിത്തു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.