/sathyam/media/media_files/2025/02/15/FVt2rqW1QDEGLJodLq0N.jpg)
കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ട് അണിയറപ്രവർത്തകർ. കളങ്കാവല്‍ എന്നാണ് സിനിമയുടെ പേര്.
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കളങ്കാവല്‍.
മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ ആരാധകർക്കിടയിൽ തരംഗമായി.
തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
നാഗര്‍കോവില്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഫൈസല്‍ അലിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. മുജീബ് നജീബ് ആണ് ചിത്രത്തിന്റെ സംഗീതം.