സിനിമാ മേഖലയിലെ പ്രതിസന്ധി. നിർമാതാക്കളുടെ സംഘടന ചർച്ച ആരംഭിച്ചു

സിനിമാ സമരത്തെക്കുറിച്ചും വിനോദനികുതിയിൽ സർക്കാരുമായുള്ള ചർച്ചകളെക്കുറിച്ചും തീരുമാനിക്കാനാണ് പ്രൊഡ്യൂസർ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്

author-image
ഫിലിം ഡസ്ക്
New Update
kfpa

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ ചർച്ചകൾ ആരംഭിച്ച് നിർമാതാക്കളുടെ സംഘടന. സിനിമാ സമരം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരും. ഫിലിം ചേമ്പറുമായുള്ള യോഗത്തിലും പ്രശ്നങ്ങൾ ഉന്നയിക്കും.

Advertisment

സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രതിസന്ധികളിൽ ചർച്ചകൾ സജീവമാക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന. 

സിനിമാ സമരത്തെക്കുറിച്ചും വിനോദനികുതിയിൽ സർക്കാരുമായുള്ള ചർച്ചകളെക്കുറിച്ചും തീരുമാനിക്കാനാണ് പ്രൊഡ്യൂസർ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. സൂചനാ സമരത്തിന്റെ തീയതി തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളാകും പ്രധാന അജണ്ട.

Advertisment