/sathyam/media/media_files/2025/03/15/QVJFoksE8RMhax48J31u.jpg)
കൊച്ചി: മുൻ പങ്കാളി എലിസബത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല.
എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നൽകി.
മുന്‍ പങ്കാളി എലിസബത്ത്, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബാലയും ഭാര്യ കോകിലയും ഉന്നയിച്ചിരിക്കുന്നത്.
വെബ് സിരീസ് പോലെ വീഡിയോകൾ നിർമ്മിച്ച് തന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഭീഷണി കോൾ വന്നുവെന്നും ഇതിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.
മുൻ ഭാര്യ അമൃത സുരേഷിനു ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും കോകിലയുടെ പരാതിയിൽ പറയുന്നുണ്ട്. നിരന്തരം അപവാദ പ്രചരണം നടത്തുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതായും കോകില ആരോപിച്ചു.