/sathyam/media/media_files/2025/03/17/CB2OHX0EXKoLFzaaIV5m.jpg)
കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതി ​ഗാനരചയിതാവാണ് അദ്ദേഹം. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവ്വ​ഹിച്ചിട്ടുണ്ട്.
വിമോചനസമരത്തിലൂടെയാണ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ ​ഗാനരചന രം​ഗത്തേക്ക് കടന്നെത്തുന്നത്.
സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. മങ്കൊമ്പിന്റെ ഗാനങ്ങൾക്ക് ഏറെയും ഈണമിട്ടത് എം.എസ്. വിശ്വനാഥൻ.
'ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ', 'ആഷാഢമാസം ആത്മാവിൽ മോഹം', 'നാടൻപാട്ടിൻറെ മടിശ്ശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങളുടെ വരികൾ പിറന്നത് മങ്കൊമ്പി തൂലികയിൽ നിന്നുമാണ്.
ആലപ്പുഴയിലെ മങ്കൊമ്പിൽ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്പതികളുടെ ഏക മകനായാണ് ജനനം. പത്തോളം ചിത്രങ്ങൾക്ക് മങ്കൊമ്പ് കഥയും തിരക്കഥയും രചിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
'പൂമഠത്തെ പെണ്ണ്'എന്ന സിനിമ നിർമ്മിച്ചിട്ടുണ്ട്. മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരായും അദ്ദേഹം കുറച്ചുനാൾ പ്രവർത്തിച്ചിരുന്നു.