പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കിയില്ല. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്

കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതി.

author-image
ഫിലിം ഡസ്ക്
New Update
shan rahman

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്. പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതി.

Advertisment

ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 

35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്.

Advertisment