New Update
/sathyam/media/media_files/2025/03/30/gmnz2beDK9cvn2dcuqDt.jpg)
കൊച്ചി: സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും വിവാദങ്ങള്‍ക്കും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ തീയറ്ററുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്.
Advertisment
സാങ്കേതിക കാരണങ്ങളാണ് പുതിയ പതിപ്പ് എത്തിക്കാന്‍ വൈകുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുതിയ പതിപ്പ് തിയറ്ററുകളില്‍ എത്തും. നേരത്തെ പുതിയ പതിപ്പ് തിങ്കളാഴ്ച എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതിനിടെ, എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 90 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us