കൊച്ചി: ഖത്തറിൽ നടന്ന സ്റ്റേജ് ഷോയിൽ മലയാള നടൻ ദിലീപിനൊപ്പം നൃത്തം ചെയ്തതിനു നടിമാരായ നിഖില വിമലിനും ഡയാന ഹമീദിനും എതിരെ സൈബർ ആക്രമണം.
മൂവരുടെയും വേദിയിലെ പ്രകടനത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായത്.
2017ൽ മലയാള നടിയെ ആക്രമിച്ച കേസിലെ 8-ാം പ്രതിയായ നടൻ ദിലീപിനൊപ്പം സ്റ്റേജ് ഷോയിൽ ഡാൻസ് കളിച്ചതിനാണ് നിഖില വിമൽ വിമർശനനത്തിനിരയായി.
'ക്രിസ്ത്യൻ ബ്രദേഴ്‌സ്' എന്ന ചിത്രത്തിലെ ദിലീപിൻ്റെ സിനിമയിലെ ഗാനമായ 'കർത്താവേ നീ കൽപ്പിച്ചപ്പോൾ' എന്ന ഗാനത്തിനാണ് നിഖിലയും ഡയാനയും ദിലീപിനൊപ്പം ഡാൻസ് കളിച്ചത്.
ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദിലീപിനൊപ്പം സ്റ്റേജ് പങ്കിടാനുള്ള നിഖിലയുടെ തീരുമാനത്തെ ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്യുകയും ചെയ്തു