തലയും പിള്ളേരും എത്തുന്നു തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ. ഛോട്ടാ മുംബൈ വീണ്ടും റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് 21 ന് തീയേറ്ററിലെത്തും. റീ റിലീസ് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.

author-image
ഫിലിം ഡസ്ക്
Updated On
New Update
CHOTTAMUMBAI

കൊച്ചി: മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ മെയ് 21ന് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്‍റെ ജന്മദിനത്തിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. റീ റിലീസ് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisment

2007 ൽ അന്‍വര്‍ റഷീദിന്റെ സംവിധാന മികവോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമാണ് രചന നിർവഹിച്ചത്. 


മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.


CHOTTAMUMBAI1

തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. 

CHOTTAMUMBAI2

ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.