കൊച്ചി: ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
വിപിൻ മാനേജർ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.