കൊച്ചി: തനിക്കെതിരെയുണ്ടായ വധഭീഷണിയിൽ പൊലീസ് നിഷ്ക്രിയത്വം കണിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്.
സാന്ദ്ര തോമസിനെതിരെ ഫെഫ്ക അംഗം റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് പൊലീസ് നടപടിയെടുത്തില്ലെന്ന സാന്ദ്രയുടെ ആരോപണം. പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്എച്ച്ഒ ഒരുക്കിക്കൊടുത്തുവെന്നും പരാതിയിൽ ആരോപണമുണ്ട്.
ബി ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ അംഗങ്ങൾ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും സാന്ദ്രയുടെ പരാതിയിൽ ആരോപിക്കുന്നു.