കൊച്ചി: നടനും സംവിധായകനുമായ നാദിർഷായുടെ 'ചക്കര' എന്ന് വിളിക്കുന്ന വളർത്തു പൂച്ചയെ കൊന്നതല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി.
പേർഷ്യൻ വളർത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർ കൊന്നെന്നായിരുന്നു സംവിധായകൻ നാദിർഷ പരാതി ഉന്നയിച്ചത്.
ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
കഴുത്തിൽ വലിഞ്ഞു മുറുക്കിയ പാടുകൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോർട്ടിൽ പറയുന്നത്.
പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിൽ മയക്കാൻ കുത്തിവച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങൾ പറയുന്നത്.