ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള . ജാനകി എടുത്തുമാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്നുറച്ച് സെന്‍സര്‍ ബോര്‍ഡ്. ഹൈക്കോടതി നാളെ കേസ് പരിഗണിക്കും

ജാനകി എന്ന പേര് പൂര്‍ണമായും ഒഴിവാക്കണം. എങ്കില്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയുള്ളൂവെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
janaki vs state of kerala

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിൽ നിന്നും ജാനകി മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സെന്‍സര്‍ ബോര്‍ഡ്.

Advertisment

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിനെതിരെയാണ്  റിവൈസ് കമ്മറ്റിയുടേതാണ് തീരുമാനം.


പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 


പ്രദര്‍ശനാനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനായി മാറ്റിവെച്ചതായിരുന്നു. റിവൈസ് കമ്മറ്റി വീണ്ടും സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അറിയിക്കട്ടെയെന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയത്.


എന്നാല്‍ പേരുമാറ്റാതെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. 


ജാനകി എന്ന പേര് പൂര്‍ണമായും ഒഴിവാക്കണം. എങ്കില്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയുള്ളൂവെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 

Advertisment