കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പൂർണ പിന്തുണ നൽകുന്നതായി ഫെഫ്ക അറിയിച്ചു.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്തെ സിബിഎഫ്‌സി റീജിയണൽ ഓഫീസിന് മുന്നിൽ ഫെഫ്കയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.
നിർമ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും സമരത്തിൽ പങ്കെടുക്കുമെന്നും ഫെഫ്ക അറിയിച്ചു.
സിനിമയുടെ പേരില്‍ നിന്നും ജാനകി എന്നത് മാറ്റാതെ സിനിമക്ക് പ്രദർശനാനുമതി നൽകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ദൈവത്തിന്റെ പേരായതിനാല്‍ സിനിമയ്ക്ക് ജാനകി എന്ന പേരിടാന്‍ സാധിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.