കൊച്ചി: പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്താണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞു.
മമ്മൂട്ടിയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നെന്നും അതിനിടയിലാണ് തന്നെ കോണ്ടാക്ട് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.
''മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല.
ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു.
എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നും മമ്മൂക്ക പറഞ്ഞു'' എന്ന് ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.
കൊക്കെയ്ന്‍ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന് വിധി വന്നപ്പോള്‍ മമ്മൂക്ക എനിക്ക് ഒരു ഇമോജി അയച്ചിരുന്നു. ഞാന്‍ ആലോചിക്കാറുണ്ട് മമ്മൂക്കയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്.
ഞങ്ങള്‍ സ്ഥിരമായി മെസേജ് അയക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നവരല്ല. എനിക്ക് അങ്ങനെ അയച്ചിട്ട് അദ്ദേഹത്തിന് ഒരു ഹൈയും കിട്ടാനില്ല.
നമ്മുടെ കൂടെ എപ്പോഴു ഉണ്ടാകുമെന്നുള്ള കരുതലാണ് അതൊക്കെ. ഒരുപാട് സിനിമകള്‍ ഇനിയും ഒരുമിച്ച് അദ്ദേഹത്തിന്റെ കൂടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.