കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി മൂന്നാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്.എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവൻ, മുകേഷ് ആർ മേത്ത, പി.എ സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ഊഴം. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി മൂന്നാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടു
നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.