മലയാള സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹൻലാൽ. 'തുടക്കം' പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയിലാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം.

author-image
ഫിലിം ഡസ്ക്
New Update
images(796)

കൊച്ചി: വിസ്മയ മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

Advertisment

ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയിലാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം. 


ജൂഡ് ആന്റണിയാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. 


ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിൽ എത്തുന്നതോടെ താരത്തിന്റെ അടുത്ത തലമുറയും സിനിമയിൽ സജീവമാകുകയാണ്.


2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. 


നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 

എഴുത്തുകാരി കൂടിയായ വിസ്മയ 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്.

Advertisment