ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ആരാധകർക്ക് മുൻകരുതലുമായി താരം. പോസ്റ്റുകളോട് പ്രതികരിക്കരുത്

2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള 'ഐആം ഉണ്ണിമുകുന്ദന്‍' എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
New Update
images(930)

കൊച്ചി: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നറിയിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ രം​ഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. 

Advertisment

2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള 'ഐആം ഉണ്ണിമുകുന്ദന്‍' എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 


'പ്രധാന അറിയിപ്പ്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ 'ഐആം ഉണ്ണിമുകുന്ദന്‍' ഹാക്കുചെയ്യപ്പെട്ടു. ആ അക്കൗണ്ടില്‍നിന്ന് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍, ഡിഎമ്മുകള്‍, സ്റ്റോറികള്‍, കണ്ടന്റുകള്‍ എന്നിവ താൻ ചെയ്യുന്നചല്ല. 


അവ ഹാക്കര്‍മാരാണ് പോസ്റ്റുചെയ്യുന്നത്. ആ അക്കൗണ്ടില്‍നിന്ന് ലഭിക്കന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുത്. പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്', ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

Advertisment