‘അമ്മ’ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തുടക്കത്തിൽ പത്രിക നൽകിയിരുന്നത്.

author-image
ഫിലിം ഡസ്ക്
New Update
amma

കൊച്ചി: താരസംഘടനയായ അമ്മയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിച്ച തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. മത്സര രംഗത്തുള്ളവരുടെ അവസാന പട്ടികയുടെ ചിത്രം വ്യക്തമായി.

Advertisment

ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് പിന്മാറിയതോടെ അൻസിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി. 


13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തുടക്കത്തിൽ പത്രിക നൽകിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തിൽനിന്ന് പിൻവാങ്ങി.


ഏറ്റവും കൂടുതൽ ആളുകൾ മത്സര രംഗത്ത് എത്തുകയും പിൻവലിക്കയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

ജ​ഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും അവശേഷിക്കുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജ​ഗദീഷ് പിൻവാങ്ങിയത്. 


നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. 


ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്.

ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമർപ്പിച്ചിരുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായർ, ആശാ അരവിന്ദ് തുടങ്ങിയവർ പത്രിക നൽകിയിരുന്നെങ്കിലും പിൻവലിച്ചു. അങ്ങിനെ ഏറ്റുമുട്ടുന്നവരും പിൻവാങ്ങിയവരും റെക്കോഡിട്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

Advertisment