/sathyam/media/media_files/2025/08/09/images1763-2025-08-09-20-53-44.jpg)
കൊച്ചി: സാന്ദ്ര തോമസ് നടത്തുന്നത് ഷോ എന്ന് നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ. ആദ്യം പർദ്ദ ധരിച്ചെത്തി, രണ്ടാമത്തെ പ്രാവശ്യം വന്നപ്പോൾ പർദ്ദ കിട്ടിയില്ലേ എന്ന് ലിസ്റ്റിൻ പരിഹസിച്ചു. കോടതി പറയുകയാണെങ്കിൽ സാന്ദ്ര മത്സരിക്കട്ടെ എന്നും ലിസ്റ്റിൻ പറഞ്ഞു.
'സ്ത്രീ ആയതു കൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ താൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു' എന്ന് ലിസ്റ്റിൻ പറഞ്ഞു. സാന്ദ്രയുടെ ബാനറിൽ മത്സരിക്കാൻ ആവശ്യമായ സിനിമകളില്ലെന്നും സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
ലിസ്റ്റിൻ ജോസഫിന് ഒന്നിനെകുറിച്ചും ധാരണയില്ലെന്നും താൻ പറയുന്ന കാര്യങ്ങൾ കള്ളമാണെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടു പോകാൻ തയാറാണെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.
ലിസ്റ്റിൻ പറയുന്നത് വിവരമില്ലായ്മയാണെന്നും മറുപടി അർഹിക്കാത്തയാളാണെന്നും സാന്ദ്ര പറഞ്ഞു.
ആന്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞത് പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക ബോധ്യപ്പെട്ടു.
മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് പരാതിയില്ല. പർദ ധരിച്ചത് പ്രതിഷേധം എന്ന നിലയിലാണ്. എന്നു കരുതി എന്നും പർദ ധരിച്ചു വരണമെന്നാണോ എന്നും സാന്ദ്ര തോമസ് ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us