New Update
/sathyam/media/media_files/2026/02/14/koodothram-release-news-2026-02-14-13-46-50.jpeg)
'കൂടോത്രം' എന്ന ഹൊറർ കോമഡി സസ്പെൻസ് ത്രില്ലർ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ തരംഗമാവുകയാണ്. മലയാളികൾക്ക് സുപരിചിതനായ നടൻ ബൈജു എഴുപുന്ന സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ഇടുക്കി തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് തലങ്ങളെയും അതിമനോഹരമായി കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വെള്ളിമലയുടെ നായകനും സംരക്ഷകനുമായ വാവച്ചൻ എന്ന കഥാപാത്രമായി ബൈജു എഴുപുന്ന സ്ക്രീനിൽ പകർന്നാടുകയാണ്. മൂന്ന് മക്കളുടെ പിതാവായും മേരിയുടെ ഭർത്താവായും അദ്ദേഹം അവതരിപ്പിച്ച വൈകാരിക നിമിഷങ്ങൾ ഓരോ പ്രേക്ഷകന്റെയും ഉള്ളുലയ്ക്കുന്നതാണ്. ഒരു ആക്ഷൻ ഹീറോ എന്നതിലുപരി വൈകാരികമായ രംഗങ്ങളിലും അവിസ്മരണീയമായ രീതിയിൽ അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബൈജു എഴുപുന്നയുടെ സംവിധാന മികവ് സിനിമയിലെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്.
മലയാള സിനിമയിലെ പ്രഗത്ഭരായ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, ശ്രീനാഥ് മകന്തി, അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു, ശ്രീജിത്ത് രവി, സുധി കോപ്പ, സുനിൽ സുഖദ, കോട്ടയം രമേഷ്, സജിത ശ്രീജിത്ത്,മനോഹരി ജോയ്, വീണ നായർ, ചിത്ര നായർ, ഷൈനി സാറ, ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോൺ, സണ്ണി പി.എൻ, വേദ് ലക്ഷ്മി, ഫുക്രു, ജോബിൻ ദാസ്, ടോം സ്കോട്ട്, സാജു കൊടിയൻ, അംജിത് മൂസ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിൽ ഇരട്ട പെൺകുട്ടികളുടെ പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സാങ്കേതിക വശങ്ങളിലും ചിത്രം ഏറെ മികച്ചു നിൽക്കുന്നു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ ഭംഗിയും കോടമഞ്ഞും പ്രകൃതിയുടെ നിഗൂഢതയും ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവരുടെ ഛായാഗ്രഹണത്തിലൂടെ മനോഹരമായി പകർത്തിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഗ്രെയ്‌സൺ എ.സി.യുടെ എഡിറ്റിംഗും സിനിമയുടെ ആവേശം നിലനിർത്തുന്നു. ഫിനിക്സ് പ്രഭു ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നു. സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെജി ആണ്. ഇടുക്കിയുടെ മലനിരകളിൽ ഒളിപ്പിച്ച നിഗൂഢ രഹസ്യം ബിഗ് സ്ക്രീനിൽ അതിഗംഭീരമായ ദൃശ്യാനുഭവമായി മാറിയിരിക്കുകയാണ്.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us